ഡൽഹി: രാജ്യത്തും വിദേശത്തുമുള്ള മുഴുവന്‍ സ്വത്ത് വിവരങ്ങളും സംബന്ധിച്ച് ഒരുമാസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മദ്യരാജാവായ വിജയ് മല്യയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിജയ് മല്യ ഇതുവരെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കൂടാതെ മല്യയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ബാങ്കുകളുടെ കണ്‍സെര്‍ഷ്യത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു.
പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന വിജയ് മല്യയുടെ വാദം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്‍ എന്‍ കെ മട്ട നിരാകരിച്ചു. പാസ്‌പോര്‍ട്ട് ഇല്ലെങ്കിലും, ഇന്ത്യയിലേക്ക് വരാന്‍ യാത്രാരേഖകള്‍ അനുവദിക്കാന്‍ നിയമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാണ്ട് 9000 കോടിയുടെ വായ്പാ തുക രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം മല്യ തിരിച്ചടക്കാനുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. മല്യ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഉണ്ടെന്നാണ് സൂചന. കുറച്ച് നാളുകൾക്കു മുൻപ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മല്യയുടെ 6,630 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. 200 കോടി വിലമതിക്കുന്ന മഹാരാഷ്ട്രയിലെ ഫാം ഹൗസ്, 800 കോടി മൂല്യമുള്ള ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റ്, മാള്‍, യുബിഎല്‍, യുഎസ്എല്‍ എന്നിവയുടെ 3000 കോടിയുടെ മൂല്യമുള്ള ഓഹരികള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.
Post Your Comments