കണ്ണൂര്‍● നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവിനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടച്ചേരി മുത്തപ്പന്‍കാവിന് സമീപം താമസിക്കുന്ന വിനോദി(53)നെയാണ് താളിക്കാവ് റോഡിലെ ഹോട്ടലിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിനോദ് തളിപ്പറമ്പിലെ പെയിന്റിംഗ് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. കുറച്ച് ദിവസമായി ജോലികഴിഞ്ഞ് ഈ കടത്തിണ്ണയിലാണ് ഉറങ്ങിയിരുന്നത്.
പരേതനായ ഭാസ്ക്കരന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ് വിനോദ്. തളിപ്പറമ്പിലെ പെയിന്റിംഗ് കടയില്‍ ജോലി ചെയ്തു വരികയായിരുന്ന വിനോദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോട്ടലിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയിരുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
Post Your Comments