ന്യൂ ഡല്‍ഹി : സേനയുടെ സ്വന്തം നെറ്റ് വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയാൻ ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍ സേനാംഗങ്ങള്‍ക്ക് നല്‍കാന്‍ വ്യോമസേന തീരുമാനിച്ചു. 1.75 ലക്ഷം വരുന്ന സേന അംഗങ്ങള്‍ക്കാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുക. സാധാരണ ഗതിയിലുള്ള വീഡിയോ കോളുകള്‍, വോയിസ് കോളുകള്‍ തുടങ്ങിയ സേവനങ്ങള്‍ പ്രത്യേക സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുമെങ്കിലും മറ്റ് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്പുകൾ ഇതിൽ ഉണ്ടാകില്ല. ഇന്ത്യയിലെ എല്ലാ എയര്‍ബേസുകളുമായി സ്മാര്‍ട്ട് ഫോണ്‍ ബന്ധപ്പെടുത്തിയിരിക്കും. ഔദ്യോഗികമായി സേനയുടെ ഭാഗമാകുന്ന അംഗങ്ങള്‍ക്കാണു പുതിയ സ്മാര്‍ട്ട് ഫോണ്‍ നല്‍കുക. സേനാംഗങ്ങളുടെ സര്‍വീസ് നമ്പറുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറായിരിക്കും നല്‍കുക. അംഗങ്ങള്‍ എവിടെ പോയാലും മൊബൈല്‍ വ്യോമസേനാ നെറ്റ് വര്‍ക്കുമായി കണക്റ്റ് ആയിരിക്കും. പുതിയ സംവിധാനത്തിനായി 300കോടി രൂപയാണ് കേന്ദ്രം സേനക്കായി വകയിരുത്തിയിരിക്കുന്നത്.
Post Your Comments