ന്യൂഡൽഹി: ബാധ കയറിയെന്ന് ആരോപിച്ച് രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിയെടുത്ത് ക്ഷേത്രത്തിന്‍റെ തറയിൽ അടിച്ചു കൊലപ്പെടുത്തി. റിക്ഷ തൊഴിലാളിയായ അനിൽ കുമാർ (28) ആണ് ഇന്നലെ രാവിലെ 11.15 ന് പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് കുട്ടിയെ തട്ടിയെടുത്ത് കൊലപെടുത്തിയത്.
പശ്ചിമ ഡൽഹിയിലെ രൻഹോള മേഖലയിൽ 100 മീറ്റർ അകലെയുള്ള ക്ഷേത്രത്തിലേക്കു കൊണ്ടുപോയി തല തറയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിലെ തറയിൽ കുട്ടി കിടക്കുന്നത് കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണപ്പെടുകയാണ് ഉണ്ടായത്. പ്രതിയെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് പ്രേതങ്ങളെ കാണാൻ കഴിയുമെന്നും അവയുടെ ഭാഷ മനസിലാവുമെന്നും അവകാശപ്പെട്ട അനിൽ പെൺകുട്ടിയുടെ ശരീരത്ത് ബാധ കയറിയതായി മനസിലായെന്നും അതിൽ നിന്നു രക്ഷിക്കാനാണ് തറയിൽ അടിച്ചതെന്നും പോലീസിനോട് പറഞ്ഞു.
പ്രതിക്ക് മനോവൈകല്യം ഉണ്ടെന്നു സംശയിക്കുന്നതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments