തൊടുപുഴ : എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടി വെള്ളാപ്പള്ളി നടേശന് പുതിയ മുഖം. മീശ പൂര്‍ണ്ണമായും നീക്കം ചെയ്തതോടെയാണ് അദ്ദേഹത്തിന് പുതിയ മുഖം കൈവന്നിരിക്കുന്നത്. ഷെയിപ്പ് ചെയ്യുന്നതിനിടെ അല്‍പ്പം കൂടിപ്പോകുകയും രൂപവ്യത്യാസം അനുഭവപ്പെടുകയും ചെയ്തതോടെയാണ് മീശ പൂര്‍ണ്ണമായും കളയേണ്ടി വന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതാണ് നല്ലതെന്ന് തോന്നുന്നുവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിയോടെ അദ്ദേഹം മറുപടി നല്‍കി.
ഗുരുനാരായണ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ‘പുതിയ മുഖ’ത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
Post Your Comments