തിരുവനന്തപുരം: പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. 24 ലക്ഷം പ്രവാസികളുണ്ട്. ഇവര്‍ പ്രതിവര്‍ഷം 1, 30,000 കോടി രൂപ അയ്ക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40 ശതമാനം പ്രവാസികളുടെ സംഭാവനയാണ്. ജൂണ്‍ വരെ വിവിധ ബാങ്കുകളിലേക്ക് 1,42,669 കോടി രൂപ വിദേശ പണം എത്തി.
വിമാനയാത്രാ നിരക്കിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഇടപെടേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐ.ടി നയത്തിന്റെ കരട് രൂപരേഖ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു
Post Your Comments