തിരുവനന്തപുരം: കോടതി വിധി വന്നിട്ടും താനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന മറുപടിയുമായി ഉമ്മന്‍ചാണ്ടി എത്തി. വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതുപോലെ ഇത്തവണയും തട്ടാമുട്ടി പറഞ്ഞ് ഉമ്മന്‍ചാണ്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ബെംഗളൂരു കോടതി വിധി ഏകപക്ഷീയമാണെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.
ഇതില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. എക്‌സ് പാര്‍ട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തന്റെ ഭാഗം കേള്‍ക്കുകയോ തെളിവോ, പത്രികയോ നല്‍കാന്‍ അവസരം നല്‍കുകയോ ചെയ്തിട്ടില്ല. വിചാരണ പോലും നടത്തിയിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. കേസ് നടത്താന്‍ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, കോടതിയില്‍ നിന്നു സമന്‍സ് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോഴാണ് സംഭവം അറിയുന്നത്. കോടതിയില്‍ നിന്നു വിധിപകര്‍പ്പും ഡിക്രിയും ലഭിച്ചാല്‍ വിധി അസ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
Post Your Comments