പാറ്റ്‌ന :ബിഹാറികള്‍ക്കെതിരെ വീണ്ടും പരാമര്‍ശം നടത്തിയ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ഖണ്ഡേയ കട്ജുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ബിഹാറികള്‍ വിഡ്ഡികളാണെന്ന രീതിയിലായിരുന്നു കട്ജുവിന്റെ നിരന്തരമായ പരാമര്‍ശം.
ഞാന്‍ ഒരു വിഡ്ഡിയല്ലെന്ന് ലാലു പ്രസാദ് യാദവ് ഒരിക്കല്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കട്ജുവിന്റെ പരിഹാസം. ബിഹാറികള്‍ എന്തിനാണ് ഇത് കൂടെക്കൂടെ പറയുന്നതെന്നും മറ്റൊരു സംസ്ഥാനക്കാരനും ഇങ്ങനെ പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നുമായിരിന്നു കട്ജുവിന്റെ പരാമർശം.ബിഹാറീസ് എന്ന് വിളിക്കുന്നത് അവഹേളനപരമായാണ് പല ബിഹാറികളും കാണുന്നത്.. എന്നാല്‍, മറ്റൊരു സംസ്ഥാനക്കാരും ഇങ്ങനെ കരുതാറില്ല. തമിഴന്‍ എന്നു വിളിക്കുമ്പോഴോ ബംഗാളി എന്നു വിളിക്കുമ്പോഴോ അവിടുത്തെ ജനങ്ങള്‍ക്ക് പരിഹാസമാണെന്ന് തോന്നാറില്ലെന്നും കട്ജു തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.അതേസമയം കട്ജുവിന്റെ പോസ്റ്റ് 11.5 കോടി വരുന്ന ബിഹാറികളെ പരിഹസിക്കുന്നതാണെന്ന് ബിജെപി എംഎല്‍എ പ്രേം കുമാര്‍ നിയമസഭയില്‍ പറയുകയുണ്ടായി. ഫേസ്ബുക്ക് പോസ്റ്റിലൂടെ കട്ജു നടത്തിയ ഇത്തരം പരാമർശങ്ങളാണ് നടപടിയെടുക്കാൻ ബിജെപിയെ പ്രേരിപ്പിച്ചിരിക്കുന്നത്.
Post Your Comments