India

മണിപ്പൂര്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെ തീവ്രവാദികളുടെ ആക്രമണം!

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ നിന്നും മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഉഖ്രൂല്‍ ജില്ലാ ആസ്ഥാനത്തിന് സമീപമാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ രണ്ട് മണിപ്പൂര്‍ റൈഫിള്‍സ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം ഉഖ്രൂലിലേക്ക് പോയതാണ് മുഖ്യമന്ത്രി. ഹെലികോപ്റ്റര്‍ ലാന്റ് ചെയ്ത് ഇറങ്ങാന്‍ നേരത്താണ് ആക്രമണം ഉണ്ടായത്. മണിപ്പൂര്‍ ഉപമുഖ്യമന്ത്രി ഗയ്ക്കങ്ങാമും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉഖ്രൂലില്‍ ആശുപത്രി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

സുരക്ഷ കണക്കിലെടുത്ത്. മുഖ്യമന്ത്രിയും സംഘവും ഇംഫാലിന് തന്നെ മടങ്ങി. ഇബോബി സിങ്ങിന് നേരെ വധശ്രമം ഉണ്ടാകുന്നത് ഇതാദ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button