Kerala

കോണകം വീണ്ടും സജീവമാകുന്നു; മന്ത്രി സുധാകരനെതിരെ ശശികല ടീച്ചര്‍

തൃശൂര്‍: മന്ത്രി ജി സുധാകരനെ ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത്. സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറഞ്ഞ സുധാകരനെ വിമര്‍ശിച്ചാണ് ശശികലയുടെ വിവാദ പരാമര്‍ശം. സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാന്‍ സുധാകരന്‍ ആരാണെന്ന് ശശികല ചോദിക്കുന്നു.

സുധാകരന്റെ അപ്പനപ്പൂപ്പന്മാര്‍ കോണകമുടുത്ത് നടന്നതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായെന്ന് കരുതുന്നില്ല. മുത്തലാഖും ഏക സിവില്‍ കോഡും ഹിന്ദുസമൂഹത്തെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണ്. അതുകൊണ്ട് ഹിന്ദു സ്ത്രീകളുടെ അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കണമെന്ന് ശശികല പറയുന്നു.

തൃശൂരില്‍ നടന്ന ക്ഷേത്രരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശശികല. മതംമാറ്റം നിയമം മൂലം നിരോധിക്കാത്ത സാഹചര്യത്തില്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഹിന്ദുസ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ ഇരകളാക്കുന്നുണ്ടെന്നും ശശികല ആരോപിക്കുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദമുണ്ടാക്കുന്നവര്‍ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്നും ശശികല ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button