KeralaNews

ഭക്ഷ്യ ഭദ്രതാ നിയമം സംബന്ധിച്ച് നയം വ്യക്തമാക്കി കേരളം

തിരുവനന്തപുരം:നവംബര്‍ ഒന്നു മുതല്‍ കേരളത്തിൽ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിൽ വരും.ഇതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് വിതരണം ഫെബ്രുവരി ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 15ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി.തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൂടാതെ ക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതോടെ എപിഎല്‍, ബിപിഎല്‍ പട്ടിക ഇല്ലാതാകുന്നതാണ്.ഇതുസംബന്ധിച്ച പരാതികള്‍ ഈ മാസം 30ന് മുമ്പായി ബന്ധപ്പെട്ട ഓഫീസുകളില്‍ രേഖള്‍ സഹിതം സമര്‍പ്പിക്കാവുന്നതാണ്.

ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണം ഉള്ള വീടുകളുള്ളവർ ,നാലുചക്രവാഹനം സ്വന്തമായി ഉള്ളവര്‍, സര്‍ക്കാര്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ,ആദായ നികുതിദായകര്‍ എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ പാടില്ല.അർഹതയില്ലാത്തവർ പട്ടികയിലെ മുന്‍ഗണനാ വിഭാഗത്തില്‍ ഉൾപ്പെട്ടാൽ നിയമനടപടികള്‍ സ്വീകരിക്കും.ഇത് സംബന്ധിച്ച കരടുപട്ടിക അതത് റേഷന്‍കടകള്‍, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫിസുകള്‍, പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾ , സിവിൽ സപ്ലൈസ് വകുപ്പ്വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ പരിശോധിക്കാവുന്നതാണ്. കൂടാതെ പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളും ഇവിടെ നൽകാവുന്നതാണ്.റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസർ എന്നിവര്‍ അംഗങ്ങളായ വെരിഫിക്കേഷന്‍ കമ്മിറ്റി പരാതികളില്‍ പരിശോധന നടത്തി നവംബര്‍ 15ന് മുൻപ് തീരുമാനമെടുക്കുന്നതാണ്.

തീരുമാനം ലഭിച്ച് ഏഴു ദിവസത്തിനകം ജില്ലാ കലക്ടര്‍ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റിക്ക് മുമ്പാകെ അപ്പീല്‍ നല്‍കാം. നവംബര്‍ 30ന് മുമ്പായി അപ്പീലിൽ തീർപ്പുണ്ടാകും.തുടർന്ന് ഡിസംബര്‍ 15ന് മുമ്പായി അന്തിമ പട്ടിക തയ്യാറാക്കും. 2017 ജനുവരി ഒന്നിന് മുമ്പായി അന്തിമപട്ടിക ഗ്രാമസഭയിൽ സമർപ്പിക്കുകയും ചെയ്യും.കൂടാതെ റേഷന്‍ വിതരണത്തിലെ അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും ഇതിനായി റേഷന്‍ വിതരണത്തില്‍ നിന്നും ഇടത്തട്ടുകാരെ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും മന്ത്രി പി. തിലോത്തമന്‍ പറയുകയുണ്ടായി.റേഷന്‍കടകള്‍ നവീകരിക്കുമെന്നും റേഷന്‍കടകള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button