Kerala

ഭക്ഷ്യധാന്യം അവകാശമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കണം; മന്ത്രി പി. തിലോത്തമൻ

ഭക്ഷ്യധാന്യം തങ്ങളുടെ അവകാശമാണെന്ന അവബോധം ജനങ്ങളിലുണ്ടാക്കാൻ ഭക്ഷ്യകമ്മീഷനാകണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ദേശീയ ഭക്ഷ്യ ഭദ്രതാനിയമം 2013 സംബന്ധിച്ച ജില്ലാതല ബോധവല്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലും ഗർഭിണികൾക്കും അമ്മമാർക്കുമുൾപ്പെടെ നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേ• ഉറപ്പുവരുത്താനാകണം. സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യവിഹിതം അർഹരായവരുടെ കൈകളിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 90 ശതമാനം ജനങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങളെത്തിക്കാനായി. ആദിവാസി ഊരുകളിലേക്ക് നേരിട്ടുള്ള വിതരണവും ഫലപ്രദമായി നടപ്പിലാക്കാനായി. പൊതുവിതരണത്തിൻ ക്രമക്കേട് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കർഷകരിൽ നിന്ന് നേരിട്ട് ധാന്യം സംഭരിക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button