തൃശൂർ: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം വധഭീഷണി മുഴക്കിയെന്ന പരാതി നിസാമിന്റെ സഹോദരങ്ങൾ പിൻവലിച്ചു.സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് റൂറല്‍ എസ്പി നിശാന്തിനിക്ക് കത്ത് നല്കി.നിസാം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് സഹോദരങ്ങൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.സഹേദരങ്ങളുടെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പൊലീസ് കേസെടുക്കാനിരിക്കെയാണ് പരാതി പിന്‍വലിച്ചിരിക്കുന്നത്.
നിസാം ഭീഷണിപ്പെടുത്തിയെന്ന നിലപാടിലുറച്ചു നിന്നിരുന്ന സഹോദരങ്ങള്‍ ഏത് സാഹചര്യത്തിലാണ് പരാതി പിന്‍വലിച്ചതെന്ന് വ്യക്തമല്ല…സഹോദരങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് കാര്യത്തിലാണ് നിസാം ഇവർക്കെതിരെ വധഭീഷണി മുഴക്കിയതെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.എന്നാല്‍ സഹോദരങ്ങള്‍ പരാതി പിന്‍വലിച്ചെങ്കിലും പൊലീസ് ഇതു സംബന്ധിച്ച് കേസ് എടുത്തതായാണ് സൂചന.
Post Your Comments