![](/wp-content/uploads/2019/01/nisam759.jpg)
കൊച്ചി : തൃശൂരില്‍ ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട മുഹമ്മദ് നിഷാമിന് മൂന്ന് പകല്‍ മാതാവിനൊപ്പം കഴിയാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. മാതാവിനെ കാണാന്‍ നിഷാമിന് പരോള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യ അമല്‍ നിഷാം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
ജനുവരി 21 മുതല്‍ 23 വരെ കലൂരിലെ ഫ്‌ളാറ്റില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ മാതാവിനൊപ്പം കഴിയാനാണ് അനുമതി. ഈ സമയത്ത് നിഷാമിന് മാതാവിനോട് മാത്രമേ സംസാരിക്കാവൂ, ഫോണ്‍ ഉപയോഗിയ്ക്കരുത് . ഇക്കാര്യങ്ങള്‍ പൊലീസ് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു
Post Your Comments