India

ഗംഗാ നദിയുടെ ശുദ്ധീകരണത്തിന് ധനസഹായം; പത്തുവയസ്സുകാരന് മോദിയുടെ അഭിനന്ദനം

ചെന്നൈ: ഗംഗാ നദിയുടെ ശുചീകരണ പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും മാതൃകയാവുകയാണ് 10 വയസ്സുകാരന്‍. ഗംഗാ നദിയുടെ ശുചീകരണത്തിനായി ബാലന്‍ ധനസഹായം നല്‍കി. ചെന്നൈയിലെ നടിപ്പക്കം സ്വദേശിയായ ജി ശശാങ്കാണ് ഈ കൊച്ചുമിടുക്കന്‍.

തനിക്ക് കിട്ടിയ സമ്മാന തുകയായ 1000 രൂപയാണ് സംഭാവന ചെയ്തത്. ഈ പണം നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് പ്രധാമന്ത്രിയോട് അപേക്ഷിച്ച് കൊണ്ടുള്ള കത്തും ശശാങ്ക് എഴുതിയിട്ടുണ്ട്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശശാങ്കിന് സംസ്‌കൃത മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ചതാണ് ഈ 1000രൂപ.

നമ്മുടെ രാജ്യത്തിന്റെ പുണ്യ നദിയാണ് ഗംഗ. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ശശാങ്ക് കത്തിലെഴുതിയിട്ടുണ്ട്. പ്രധാനമന്ത്രിയെ വീട്ടിലേക്കു കത്തിലൂടെ ക്ഷണിക്കുകയും ചെയ്തു ശശാങ്ക്. ഈ കൊച്ചു കുട്ടിയുടെ കത്തിനെ അഭിനന്ദിച്ച് മോദി തിരിച്ചും കത്തെഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button