NewsInternational

ടൈറ്റാനിക്കിലെ ലോക്കര്‍ താക്കോൽ ലേലം കിട്ടിയത് 70 ലക്ഷം

ലണ്ടന്‍ : ടൈറ്റാനിക്ക് എന്നും ഏവർക്കും ഒരു നൊമ്പരമാണ്. എത്ര കാലം കഴിഞ്ഞാലും ഭീമൻ കപ്പലിനെ പറ്റിയുള്ള കഥകളും , വസ്തുതകളും വളരെ വിലപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ ടൈറ്റാനിക്ക് കപ്പലിലെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്‍റെ താക്കോല്‍ 85,000 പൗണ്ടിന് (ഏകദേശം എഴുപത് ലക്ഷം രൂപ) ലേലത്തില്‍ വിറ്റു എന്ന വാർത്ത പുറത്തു വന്നിരിക്കുന്നു. അന്‍പതിനായിരം പൗണ്ട് വരെയായിരുന്നു പ്രതീക്ഷിച്ച വില. നിരവധിപ്പേര്‍ക്ക് ജീവനിലേയ്ക്കുള്ള വാതില്‍ തുറന്ന കൊടുത്ത താക്കോലിനെ കുറിച്ച്‌ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് താക്കോലിന്റെ മൂല്യം ഉയർത്തിയത്. ബര്‍ക്ക്ഷെയറില്‍ നിന്നുള്ള ഒരു കാവല്‍ ജോലിക്കാരന്‍ കപ്പലിലേയ്ക്ക് കടല്‍വെള്ളം ഇരച്ച്‌ കയറുമ്പോഴും സ്വജീവന്‍ പണയം വച്ച്‌ ഈ താക്കോല്‍ ഉപയോഗിച്ച്‌ ലോക്കര്‍ തുറന്ന് ലൈഫ് ജാക്കറ്റുകള്‍ നല്‍കിയാണ് അനേകം ആളുകളുടെ ജീവന്‍ രക്ഷിച്ചത്. ഇന്നലെ വൈകിട്ട് ബ്രിട്ടണിലെ വില്‍റ്റ്ഷെയറിലായിരുന്നു ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തത്തിന്‍റെ ശേഷിപ്പുകള്‍ ലേലത്തിനു വച്ചത്. നീറുന്ന ദുരന്തത്തിന്‍റെ സ്മരണകള്‍ക്ക് മുന്നില്‍ പണത്തിന് പുല്ലു വിലയാണെന്ന് തെളിയിക്കുന്ന ലേലമായിരുന്നു നടന്നത്. മരണ വിളിക്ക് മുന്‍പ് കപ്പലിലെ ചീഫ് വയര്‍ലസ് ഓപ്പറേറ്റര്‍ എഴുതിയ പോസ്റ്റുകാര്‍ഡ് 19, 000 (ഏകദേശം 15 ലക്ഷം രൂപ) ക്കാണ് ലേലത്തില്‍ പോയത്. ടൈറ്റാനിക്കിന്‍റെ സ്മരണകളുറങ്ങുന്ന അവശിഷ്ടങ്ങള്‍ മുന്‍പും ലേലത്തില്‍ വച്ചിരുന്നുവെങ്കിലും ഇരുന്നൂറിലേറെ വസ്തുക്കള്‍ ഒന്നിച്ച്‌ ആദ്യമായാണ് ലേലത്തിനു വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button