തിരുവനന്തപുരം: പെന്തക്കോസ്തനുഭാവിയായ ഷാരോണ്‍ സ്വര്‍ഗ്ഗത്തില്‍ പോയി യേശുവിനെ കണ്ട് മടങ്ങിയ കഥപറഞ്ഞ വീഡിയോയ്ക്ക് പിന്നാലെ ട്രോളന്മാർക്കു ചാകരയായി എത്തിയത് മൗലവിയുടെ പ്രസംഗം ആണ്.മഴ പെയ്യുന്നത് അല്ലാഹുവിന്റെ കാരുണ്യമാണെന്നു പറയാന്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ച മൗലവിക്കാണ് സോഷ്യല്‍ മീഡിയയില്‍ പണി കിട്ടിയത്. ഭൂമിയില്‍ നിന്നും അടുത്തുകാണുന്ന മേഘപാളിയുടെ ദൂരവും മഴത്തുള്ളി വീണ് എന്തുകൊണ്ടാണ് ആരുടെയും തലയ്ക്ക് കേടുപാടു ഉണ്ടാകാത്തതെന്നും വിശദീകരിച്ച് കത്തിക്കയറുന്ന മൗലവിയുടെ പ്രസംഗം ഫേസ്ബുക്കില്‍ എത്തിയതോടെ ട്രോളുകളുടെ പ്രവാഹമാണ്.
പതിനായിരം കോടി കിലോമീറ്റര്‍ മുകളില്‍ നിന്നും മിനിറ്റില്‍ 980 കി.മീ സ്പീഡില്‍ വരുന്ന മഴത്തുള്ളി വീണ് മനുഷ്യന്റെ തലയോട്ടി ചിതറാതിരിക്കാന്‍ കാരണം അല്ലാഹുവാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പതിനായിരം കോടി കിലോമീറ്റര്‍ മുകളിലാണ് നമുക്ക് കാണാനാകുന്ന ആദ്യ മേഘപാളിയെന്നാണ് മൗലവി പറഞ്ഞത്.അള്ളാഹുവിന്റെ അടിമകള്‍ താമസിക്കുന്ന ഭൂമിയുടെ ഒരു കിലോമീറ്റര്‍ മുകളിലെത്തുമ്പോള്‍ ഈ മഴത്തുള്ളിയുടെ വേഗത മിനിറ്റില്‍ 980 ല്‍നിന്ന് 7 കിലോമീറ്ററായി കുറയ്ക്കുന്നു. അങ്ങനെ മഴ ഇപ്പോള്‍ കാണുന്നതുപോലെ നമ്മുടെയൊക്കെ തലയില്‍ വീഴുന്നു.
ഇതോടെ കൈയോടെ വീഡിയോ ഏറ്റെടുത്ത് ട്രോളന്മാര്‍ വ്യാപകമായി പ്രചരിപ്പിച്ചു. അള്ളാഹു മഴയുടെ വേഗതയില്‍ പെട്ടെന്ന് 973 കിലോമീറ്ററിന്റെ കുറവ് വരുത്തുന്നതുകൊണ്ടാണ് ലോകത്ത് ആരും മഴ തലയില്‍വീണ് തല പൊട്ടിത്തെറിച്ച് മരിക്കാത്തതെന്ന ‘ശാസ്ത്രീയ’ അറിവാണ് മൗലവി അനുയായികള്‍ക്കായി പങ്കുവെക്കുന്നത്.
Post Your Comments