കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ മുന്‍ സിപിഎം നേതാവ് ലക്ഷ്മണ്‍ സേഥ് ബിജെപിയില്‍ ചേര്‍ന്നു. ഈസ്റ്റ് മിഡ്നാപ്പൂരില്‍ തംലൂക്കില്‍ നടന്ന ഒരു ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷില്‍ നിന്നാണ് ലക്ഷ്മണ്‍ സേഥ് ബിജെപി അംഗത്വം സ്വീകരിച്ചത്. 1996-2009 കാലയളവിലായിരുന്നു ലക്ഷ്മണ്‍ സേഥ് പാര്‍ലമെന്റില്‍ ഈസ്റ്റ് മിഡ്നാപ്പൂരിനെ പ്രതിനിധീകരിച്ചത്. അതേസമയം ലക്ഷ്മണ്‍ സേഥിന് പിന്നാലെ അണികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് സിപിഎം ബെംഗാള്‍ ഘടകം.
പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം കൂടിയായിരുന്ന അദ്ദേഹത്തെ 2014 ല്‍ പാര്‍ട്ടി വിരുദ്ധ നടപടിയെന്ന് പറഞ്ഞ് സിപിഎം പുറത്താക്കുകയായിരുന്നു. പിന്നീട് ഭാരത് നിര്‍മാണ്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും വിജയിച്ചില്ല. നേരത്തെ കൊല്‍ക്കത്തയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി ലക്ഷ്മണ്‍ സേഥ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അണികളെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയാത്തത് സംസ്ഥാന ഘടകത്തില്‍ ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും വഴിവെയ്ക്കുന്നതായിട്ടാണ് നേതൃത്വവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments