ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ(77) അന്തരിച്ചു. ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയിലായിരുന്നു താബേയുടെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു.തന്റെ പത്താമത്തെ വയസ്സില്‍ ജുങ്കോ ആദ്യത്തെ പര്‍വതാരോഹണം നടത്തി.
ഏതാണ്ട് 6289 അടി ഉയരമുള്ള നാസു പര്‍വ്വതമാണ് തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ അധ്യാപികയുടെ സഹായത്തോടെ ജുങ്കോ കീഴടക്കിയത്.1975 ലാണ് താബേ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിനു പുറമേ താന്‍സാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് എന്നിങ്ങനെ നിരവധി കൊടുമുടികളും ജൂങ്കോ കീഴടക്കി.
Post Your Comments