![sex-racket](/wp-content/uploads/2016/10/sex-racket-by-model-arrested.jpg)
ഇടുക്കി: കൊച്ചി അറസ്റ്റിനുപിന്നാലെ ഇടുക്കി തൊടുപുഴയിലും പെണ്‍വാണിഭ സംഘം പിടിയിലായി. ചലച്ചിത്ര നടി ഉള്‍പ്പെട്ട സംഘമാണ് പോലീസിന്റെ വലയിലായത്. തൊടുപുഴയ്ക്ക് സമീപം കദളിക്കാടാണ് സംഭവം. തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരന്‍ തെക്കുംഭാഗം സ്വദേശി മോഹനന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
കദളിക്കാട്ടെ ഒരു വാടക വീട്ടിലായിരുന്നു പെണ്‍വാണിഭം നടന്നിരുന്നത്. പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തി. തുടര്‍ന്നാണ് സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടില്‍ നിന്ന് ലഭിച്ച ഡയറിയില്‍ 20 ലേറെ പെണ്‍കുട്ടികളുടെ പേരുകളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ആളൊഴിഞ്ഞ പ്രദേശത്തെ വീടായിരുന്നു ഇതിനായി ഉപയോഗിച്ചത്. വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചയ്ക്ക് മൂവാറ്റുപുഴ സിഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിലുണ്ട്.
Post Your Comments