മുംബൈ: പാക് താരങ്ങളെ അഭിനയിപ്പിക്കരുതെന്ന് നേതാക്കള്‍ പറയുമ്പോള്‍ വിമര്‍ശനവുമായി താരങ്ങളും സംവിധായകരും രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ കരണ്‍ ജോഹര്‍ ചിത്രം യേ ദില്‍ ഹേ മുഷ്‌കില്‍ പ്രദര്‍ശിപ്പിക്കുമെന്ന വാര്‍ത്തയും എത്തിയിരുന്നു. ഇതോടെ പ്രതികരണവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയെത്തി.
പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്‍മാരെ അഭിനയിപ്പിക്കുന്ന എല്ലാ നിര്‍മ്മാതാക്കളും സൈനിക വെല്‍ഫെയര്‍ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നിര്‍ബന്ധമായും നല്‍കണമെന്നാണ് രാജ് താക്കറെ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ എല്ലാ പരിപാടികളും പാകിസ്ഥാനില്‍ നിരോധിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യ എന്തിനാണ് അവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നതെന്നും രാജ് താക്കറെ ചോദിക്കുന്നു.
Post Your Comments