NewsIndia

പാക് ചാരന്‍ പിടിയില്‍

ശ്രീനഗർ:കശ്മീരിലെ സാംബാ സെക്ടറില്‍ നിന്നും പാക്ക് ചാരനെ പിടികൂടിയാതായി റിപ്പോർട്ട്.ബോധ് രാജ് എന്നയാളെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയത്.ഇയാളിൽ നിന്നും രണ്ട് പാക് സിം കാര്‍ഡുകളും ഇന്ത്യൻ സൈനിക വിന്യാസത്തിന്റെ രൂപരേഖയും പിടിച്ചെടുത്തിട്ടുണ്ട്.ഇന്നലെ രാത്രി അതിര്‍ത്തിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പാക് ചാരനെന്ന് സംശയിക്കുന്ന ബോധ് രാജിനെ സൈന്യം പിടികൂടിയത്.

ഇന്നലെ കത്തുവ ജില്ലയിലെ ഹിരാനഗറിൽ അതിർത്തിരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴ് പാക്ക് സൈനീകരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിലൊരു ആക്രമണം നടന്നിട്ടില്ലെന്നാണ് പാകിസ്താന്റെ വാദം.അതിർത്തിയിൽ തുടർച്ചയായി ഉണ്ടാകുന്ന പാക് പ്രകോപനത്തിന് മറുപടി നൽകുകയായിരുന്നു ഇന്ത്യൻ സൈന്യം.ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ഉന്നതതല യോഗം വിളിച്ചുചേർത്തിരിന്നു. ഇതേതുടർന്ന് അതിര്‍ത്തിയില്‍ സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശങ്ങളും സൈന്യത്തിന് നൽകിയിട്ടുണ്ട്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കത്തുവയില്‍ അതിര്‍ത്തി പ്രദേശത്ത് നിന്നു സൈന്യം ഗ്രാമീണരെ ഒഴിപ്പിക്കുകയാണ്.ഇതേ തുടർന്ന് അഞ്ചിട ങ്ങളില്‍ പുനരധിവാസത്തിന് ക്യാംപുകളും തുറന്നിട്ടുണ്ട്.ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് സൈനിക കേന്ദ്രത്തിലേക്ക് മിന്നലാക്രമണം നടത്തിയിരുന്നു.എന്നാൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഇന്നലെ രാത്രി അതിർത്തിരക്ഷാ സേന യുടെ പ്രത്യാക്രമണം നടത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button