കൊച്ചി : കൊച്ചിയിലെ റെയ്ഡില്‍ ഫാക്ട് ചീഫ് ജനറല്‍ മാനേജര്‍ ശ്രീകാന്ത് വി കമ്മത്തിന്റെ വീട്ടില്‍ നിന്ന് പണമിടപാടുകളുടെ രേഖകളും അനധികൃതമായി സൂക്ഷിച്ച മാന്‍തോലും കണ്ടെടുത്തു. ഫാക്ട് സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവ ഹൈദരബാദ് ആസ്ഥമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് 1000രൂപ വിലയിലുളള ജിപ്‌സം 130 രൂപയ്ക്ക് വിറ്റുവെന്നാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് രാവിലെ ആറ് മണി മുതല്‍ ഫാക്ട് സിഎംഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകളില്‍ റെയ്ഡ് നടത്തി.
ആറ് അക്കൗണ്ടുകളിലായി ഇയാള്‍ക്ക് 85 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപം ഉള്ളതായി സിബിഐ കണ്ടെത്തി. ഇയാള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കും. ശ്രീകാന്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മാന്‍തോല്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കേന്ദ്ര രാസവള മന്ത്രാലയം ചീഫ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിലും വലിയക്രമക്കേട് കണ്ടെത്തിയിരുന്നു.
Post Your Comments