Latest NewsNewsIndiaBusiness

ഫാക്ട്: പ്രവർത്തന ലാഭം 353 കോടി

എക്കാലത്തെയും ഉയർന്ന വിറ്റുവരവാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ ഫാക്ട് 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തന ലാഭം പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷത്തിൽ 353 രൂപയാണ് പ്രവർത്തന ലാഭം നേടിയത്.

ഇത്തവണ പലിശയും നികുതിയും ചേർത്തുള്ള ലാഭം 598 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 595 കോടി രൂപയായിരുന്നു. കൂടാതെ, 350 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ പ്രവർത്തന ലാഭം. മുൻവർഷം 3259 കോടി രൂപയുടെ വിറ്റുവരവ് നേടിയെങ്കിൽ ഇത്തവണ 4425 കോടി രൂപയാണ് വിറ്റുവരവ്. എക്കാലത്തെയും ഉയർന്ന വിറ്റുവരവാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Also Read: ഫാറ്റി ലിവർ: ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക

വളം വിൽപ്പനയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 10 ടൺ വിൽപ്പനയാണ് നടന്നത്. ഫാകടംഫോസ്, അമോണിയം സൾഫേറ്റ്, കാപ്രോലാക്ടം എന്നിവ യഥാക്രമം 8.27 ലക്ഷം ടൺ, 1.37 ലക്ഷം ടൺ, 20,835 ടൺ എന്നിങ്ങനെ ഉൽപാദിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button