കൊല്ലം: ദളിത് യുവാക്കള്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനമെന്നു പരാതി. അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വച്ചായിരുന്നു അഞ്ചാലും മൂട് പൊലീസ് ക്രൂരമര്‍ദ്ദനം നടത്തിയതെന്ന് മര്‍ദ്ദനത്തിന് വിധേയരായ യുവാക്കള്‍ പറയുന്നു.കൊല്ലം അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തില്‍ രാജീവ്, ബന്ധു ഷിബു എന്നിവരെയാണ് പൊലീസ് മര്‍ദ്ദിച്ചത്. അഞ്ച് ദിവസവും ബന്ധുക്കളെ പോലും കാണിക്കാതെ പട്ടിണിക്കിട്ടായിരുന്നു മര്‍ദ്ദനം. അക്രമത്തെ തുടര്‍ന്ന് അവശനിലയിലായ രാജീവിനെ കേസ് പോലും എടുക്കാതെ പൊലീസ് വിട്ടയക്കുകയായിരുന്നു.
മര്‍ദ്ദനത്തിന് ഇരായത് ദളിത് യുവാക്കളാണ്.മസിലുകളില്‍ നിര്‍ത്താതെ ഇടിക്കുക. മുതുകത്ത് ചവിട്ടുക. ജനനേന്ദ്രിയത്തില്‍ ക്ലിപ്പിട്ടു പിടിക്കുകയും വലിക്കുകയും ചെയ്യുക. ഇങ്ങനെ ക്രൂരമായ ആക്രമണത്തിനാണ് ഇവര്‍ വിധേയരായത്.പൂര്‍ണ്ണ നഗ്നനാക്കി തല തിരിച്ച് വച്ച് മുഖമടച്ച് അടിക്കുക. മുള കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് കൈവിരലുകള്‍ക്ക് ഇടയില്‍ കയറ്റി വിരലുകള്‍ തകര്‍ത്തു. മോഷണകുറ്റം ആരോപിച്ചാണ് ഇവരെ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്.
കൊല്ലത്ത് ജോലിക്ക് പോയിരുന്നിടത്തെ ആക്കത്തൊടി രമണന്‍ എന്ന കോണ്‍ട്രാക്ടറുടെ 1.80 ലക്ഷം രൂപ കളവ് പോയിരുന്നു. പണം നഷ്ടപ്പെട്ടതിനു ശേഷവും ജോലിക്ക് പോയിരുന്നു. രാജീവിന് സുഖമില്ലാത്തതിനാൽ പിന്നീട് പോകാൻ കഴിഞ്ഞില്ല.രാജീവിന്റെ കൂട്ടാളിയാണ് എന്നാരോപിച്ചാണ് ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇരുവരും ചേർന്ന് മോഷണം നടത്തിയെന്നായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യലിലെ ആരോപണം.
Post Your Comments