യോണ്ടെ: കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര് മരിച്ചു. കാമഫൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ 53 പേര് മരിക്കുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍.
പ്രാദേശിക സമയം 12 മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം.സെന്‍ട്രല്‍ പ്രവിശ്യയിലെ എസേക്ക സ്റ്റഷന് സമീപത്തു വച്ചാണ് അപകടം നടന്നത്. കനത്ത മഴയില്‍ യോണ്ടെ- ദൗല റോഡ് ഇടിഞ്ഞതിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ട്രെയിനിലാണ് യാത്ര ചെയ്തത്. സാധാരണ ഉണ്ടാവാറുള്ളതിലും അധികം ആളുകൾ യാത്രക്കാരായി ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്
Post Your Comments