Kerala

മകന്‍ കുറ്റവിമുക്തനാകാനാണ് വിഎസ് വിജിലന്‍സ് ഡയറക്ടറെ പുകഴ്ത്തിയതെന്ന് മുരളീധരന്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകഴ്ത്തിയ വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. അഴിമതി കേസില്‍ ഉള്‍പ്പെട്ട സ്വന്തം മകനെ രക്ഷിക്കാനുള്ള അടവായിരുന്നു വിഎസിന്റേത്. അതിനുവേണ്ടി വിജിലന്‍സ് ഡയറക്ടറെ പുകഴ്ത്തി.

വിജിലന്‍സ് ഡയറക്ടര്‍ അഴിമതി വിരുദ്ധനും സത്യസന്ധനുമാണെന്ന് വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് അദ്ദേഹം തുടരണമെന്നും വിഎസ് പറയുകയുണ്ടായി. ജേക്കബ് തോമസിനെ പുകഴ്ത്തിയതിനു പിന്നാലെ വിഎസിന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ കേസില്‍നിന്നു കുറ്റവിമുക്തനാക്കുകയും ചെയ്തു.

വിജിലന്‍സ് കൂട്ടിലടച്ച തത്ത തന്നെയാണെന്നും മുരളീധരന്‍ ആരോപിക്കുന്നു. വിജിലന്‍സിനെ രാഷ്ട്രീയ ആയുധമാക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button