ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്നു സ്ഥിരീകരിച്ച് പ്രമുഖ പാക്ക് രാഷ്ട്രീയ നിരീക്ഷകന്‍ മുനീര്‍ സാമി. പാക്കിസ്ഥാന്‍ മിന്നലാക്രമണം നിഷേധിക്കുന്നതിന് അര്‍ഥമില്ലെന്നും കനേഡിയന്‍ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സാമി പറഞ്ഞു.നിയന്ത്രണരേഖയില്‍ നടന്നത് അപൂര്‍വമായ കാര്യമാണ്. പാക്കിസ്ഥാന്റെ കൈവശമുള്ള പ്രദേശങ്ങളില്‍ ഇന്ത്യ ഒരിക്കലും കടന്നുകയറാറില്ല. ഇന്ത്യ അങ്ങനെ തുടങ്ങിയാല്‍ അതു പാക്കിസ്ഥാനെ തകര്‍ത്തുകളയും.
മിന്നലാക്രമണം നടന്നെന്ന് അംഗീകരിച്ചാല്‍ ഇവിടുത്തെ ജനങ്ങളോട് പാക്ക് ഭരണകൂടം മറുപടി പറയേണ്ടിവരും.
ഇന്ത്യയുമായി നടത്തിയ നാലു യുദ്ധങ്ങളിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. വീണ്ടും ഒരു യുദ്ധംകൂടി ഉണ്ടാവുകയാണെങ്കില്‍ പാക്കിസ്ഥാനായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്ന മുന്നറിയിപ്പും ഇദ്ദേഹം രാജ്യത്തിനു നല്‍കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള അവസരങ്ങള്‍ പാക്കിസ്ഥാന്‍ കളഞ്ഞുകുളിക്കുകയാണ്. പലതവണ ഇന്ത്യ സമാധാനശ്രമങ്ങള്‍ നടത്തി. വാജ്പേയി ഭരണകാലത്തോ, മോദി – നവാസ് ഭരണകാലത്തോ ഏതുമാകട്ടേ, ഓരോ തവണയും കശ്മീരിനെ തടസ്സമായി പാക്കിസ്ഥാന്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഏതുസംഭവം പരിശോധിച്ചാലും അതു വ്യക്തമാകും. പാക്കിസ്ഥാനാണു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.രണ്ടു രാജ്യങ്ങളും യുദ്ധത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. യുദ്ധം ഇരുരാജ്യങ്ങള്‍ക്കും ദോഷകരമാണ്.
മിന്നലാക്രമണം നടന്നെന്ന് അംഗീകരിച്ചാല്‍ ഇവിടുത്തെ ജനങ്ങളോട് പാക്ക് ഭരണകൂടം മറുപടി പറയേണ്ടിവരും.ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ മറികടന്നുവെന്ന് എങ്ങനെ അവര്‍ സ്വന്തം ജനത്തോടു പറയും? അത് അവരുടെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന എല്ലാണ്. അതു പുറത്തെടുക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, അങ്ങനെ ചെയ്യാനും ബുദ്ധിമുട്ടാണ്. അതാണ് മിന്നലാക്രമണം നടന്നിട്ടില്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നത്.പാക്കിസ്ഥാന്‍ ഒരു വലിയ രാജ്യമാണെന്ന് താന്‍ അംഗീകരിക്കില്ല. എല്ലാ രീതിയിലും ഒരു ചെറിയ രാജ്യമാണത്. ഈ ചെറിയ രാജ്യമാണ് കശ്മീരില്‍ ചൂതാടുന്നത്. നാല് യുദ്ധത്തിന്റെ പേരില്‍ ചൂതാടി, എല്ലാത്തിലും പരാജയപ്പെട്ടു. 1948, 1965, 1971 വര്‍ഷങ്ങളിലും കാര്‍ഗിലിലും പിന്മാറേണ്ടി വന്നു. സ്വന്തം പണം ഉപയോഗിച്ചല്ല പാക്കിസ്ഥാന്‍ കശ്മീരില്‍ ചൂതാടുന്നത്, കടം വാങ്ങിയാണ്- സാമി വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യ കുറച്ചുകൂടി വൈകാരിക സ്വാഭാവമുള്ളതായി. സ്വന്തം ജനങ്ങള്‍ക്കിടയില്‍ മോദിക്കു വലിയ പിന്തുണയുണ്ട്. നേരത്തെ ഇന്ത്യ സമാധാനത്തെക്കുറിച്ചു മാത്രമാണു പറഞ്ഞിരുന്നത്. നിരന്തര ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യയുടെ ക്ഷമ നശിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം കാരണം ലോകവും നിര്‍ഭാഗ്യവശാല്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നില്ല, സാമി കൂട്ടിച്ചേര്‍ത്തു.
Post Your Comments