കൊച്ചി● കളമശ്ശേരിയ്ക്കടുത്ത് കങ്ങരപ്പടിയില്‍ കഴിഞ്ഞദിവസം പിടിയിലായ പെണ്‍വാണിഭ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്ഷയരോഗ ബാധിതായി മരിച്ച ഭാര്യയുടെ ചികിത്സമൂലമുണ്ടായ ബാധ്യത വീട്ടാനുള്ള പണത്തിന് വേണ്ടിയാണ് താന്‍ പെണ്‍വാണിഭം ആരംഭിച്ചതെന്ന് പിടിയിലായ പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പുകാരന്‍ എരൂര്‍ സ്വദേശി അശോകന്‍ പോലീസിനോട് വെളിപ്പെടുത്തി.
ഭാര്യക്ക് ടി.ബിയായിരുന്നു. ചികിത്സയ്ക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കേണ്ടി വന്നു. ഡയറി ഫാം നടത്തിയെങ്കിലും അതും നഷ്ടത്തിലായി. ഒടുവില്‍ ഭാര്യയുടെ മരണശേഷം സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനയാണ് താന്‍ ലൈംഗികവ്യാപാര രംഗത്ത് ഇറങ്ങിയതെന്നാണ് അശോകന്‍ മൊഴി നല്‍കിയത്.
അശോകന് പുറമേ കാര്‍ഡ്രൈവര്‍ അബ്ദുള്‍ ഗഫൂര്‍, ഇടപാടുകാരായ ഇടുക്കി സ്വദേശി ഗോഡ്ഫ്രെ, ആനന്ദന്‍, നേപ്പാള്‍, മൈസൂര്‍ സ്വദേശികളായ രണ്ടു സ്ത്രീകള്‍ എന്നിവരാണ് കങ്ങരപ്പടിയിലെ വാടക വീട്ടില്‍നിന്ന് കഴിഞ്ഞദിവസം പിടിയിലായത്.
നിരവധി സ്ത്രീകള്‍ അശോകന്‍റെ സംഘത്തിന്‍റെ ഭാഗമായുണ്ടായിരുന്നു എന്നാണ് പോലീസ് നിഗമനം. ആവശ്യക്കാര്‍ക്ക് അനുസരിച്ച് പെണ്‍കുട്ടികളെ അശോകന്‍ വീട്ടിലെത്തിച്ചു കാഴ്ചവയ്ക്കുകയായിരുന്നു. എണ്ണായിരം രൂപ മുതല്‍ പതിനായിരം രൂപവരെയാണ് ഇടപാടുകാരില്‍നിന്ന് അശോകന്‍ ഈടാക്കിയിരുന്നത്. അശോകന്‍ സ്വന്തം വാഹനങ്ങളിലായിരുന്നു ആവശ്യക്കാരെ വീട്ടിലെത്തിച്ചിരുന്നത്.അയല്‍വാസികള്‍ക്ക് സംശയം തോന്നതിരിക്കുന്നതിനായിരുന്നു ഇത്.
സിനിമ-സീരിയല്‍ നടിമാരും അശോകന്റെ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ഇരുപത്തയ്യായിരം രൂപവരെയായിരുന്നു ഒരു രാത്രിക്ക് ഇവരുടെ നിരക്ക്. മറ്റുള്ള പെണ്‍വാണിഭക്കാരില്‍ നിന്ന് വ്യത്യസ്തമായി ഈ തുകയുടെ ഒരു പങ്ക് മാത്രം കൈപ്പറ്റി ബാക്കി തുക സ്ത്രീകള്‍ക്ക് നല്‍കുന്നതായിരുന്നു അശോകന്‍റെ രീതി. പിടിയിലായ രണ്ടു സ്ത്രീകളും കഴിഞ്ഞ കുറച്ചുകാലമായി കൊച്ചിയില്‍ ലൈംഗിക വ്യാപാരം നടത്തുന്നവരായിരുന്നു. സംഘത്തില്‍ നിന്നും 20,000 രൂപയും രു കാറും സ്കൂട്ടറും എട്ടു മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments