NewsInternational

നാശം വിതച്ച് ഹൈമ ചുഴലിക്കാറ്റ്

മനില: ഫിലിപ്പീന്‍സിൽ അതിശക്തമായ ഹൈമ ചുഴലിക്കാറ്റ്. വെള്ളിയാഴ്ച ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം. 12 പേര്‍ മരിച്ചു. ഫിലിപ്പീന്‍സില്‍ നിന്നും കാറ്റ് ഹോങ് കോംഗിലേക്ക് കടന്നിരിക്കുകയാണ്. ഉച്ചയോടെ കാറ്റ് ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നു. വിമാന, ട്രെയിന്‍ സര്‍വീസുകള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ റദ്ദാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ പാടത്തെ കൃഷികളും നശിച്ചു.

കാറ്റ് ഏറ്റവും നാശംവിതച്ചത് ഫിലിപ്പീന്‍സിന്റെ ഉത്തര മേഖലയിലാണ്. കൊര്‍ഡില്ലെറ മേഖലയില്‍ എട്ടു പേരാണ് മരിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫിലിപ്പീന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു ഹൈമ.

കാറ്റ് 225 കിലോമീറ്റര്‍ വേഗതയിലാണ് വീശിയത്. കഗയാനില്‍ മാത്രം 60,000 ഹെക്ടര്‍ നെല്‍പ്പാടം നശിച്ചു. വന്‍തോതില്‍ മണ്ണിടിച്ചിലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2013ല്‍ ഫിലിപ്പീന്‍സിലുണ്ടായ യൊലാണ്ട ചുഴലിക്കാറ്റില്‍ ആറായിരത്തോളം പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button