Kerala

ബോംബ് നിര്‍മ്മാണസാമഗ്രികളും, കൊടുവാളുകളും കണ്ണൂരില്‍നിന്ന് പിടിച്ചെടുത്തു

പാനൂര്‍: കണ്ണൂരുകാരുടെ ഭയം മാറിതുടങ്ങി വരുമ്പോഴേക്കും വീണ്ടും പേടിപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കണ്ണൂര്‍ നഗരത്തില്‍ വീണ്ടുമൊരു അക്രമത്തിനുള്ള സാധ്യത തള്ളികളയാനാകില്ല. ബോബ് നിര്‍മ്മാണസാമഗ്രികള്‍ പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ബോംബ് നിര്‍മ്മാണസാമഗ്രികളും, കൊടുവാളുകളും മറ്റ് ആയുധങ്ങളുമാണ് പോലീസ് കണ്ടെത്തിയത്.

പാനൂര്‍ ചമതക്കാട് നിന്നുമാണ് പോലീസ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. ചമതക്കാട് പുരുഷുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് നാല് കിലോ വെടിമരുന്നും മൂന്ന് കൊടുവാളുകളും പൊലീസ് കണ്ടെത്തിയത്. വീടിന്റെ പിന്‍വശത്തെ മുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സാധനങ്ങള്‍. കഴിഞ്ഞ അക്രമസംഭവങ്ങളില്‍ ഉപയോഗിച്ച ആയുധങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു.

വാളുകളില്‍ രക്തക്കറയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. വീട്ടുടമ ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button