IndiaNews

സുരക്ഷ ശക്തം: നുഴഞ്ഞുകയറാന്‍ പുതുവഴികള്‍ തേടി ഭീകരര്‍

ന്യൂഡൽഹി:ഇന്ത്യ-പാക് അതിർത്തിയിൽ ഇന്ത്യൻ സൈന്യം സുരക്ഷ ശക്തമാക്കിയതിനെ തുടർന്ന് ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ പാക് ഭീകരർ മറ്റു വഴികൾ ആലോചിക്കുന്നതായി റിപ്പോർട്ട്.നിയന്ത്രണ രേഖയിൽ സുരക്ഷ ശക്തമാക്കിയതിനാൽ നേപ്പാളിലൂടെ ഇന്ത്യയിലേക്കു കടക്കാനുള്ള പദ്ധതികൾ ഭീകരർ തയറാക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു .

ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് വൃത്തങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചതായാണു സൂചന.ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു ചേർത്തതായും റിപ്പോർട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.കൂടുതൽ സുരക്ഷാസേനയെ അതിർത്തിയിൽ വിന്യസിക്കാനും ഭീകരർ കടന്നുകയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനും അധികൃതർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.പാക് സൈനിക കേന്ദ്രത്തിലേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടർന്ന് പാക് ഭീകരർ തിരിച്ചടിക്കുമെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു കൂടുതൽ സുരക്ഷാ ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ സുരക്ഷാ സേനക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button