കായംകുളം : കായംകുളത്ത് പച്ചക്കറി മാഫിയുടെ കഴുത്തറുപ്പന്‍ രീതികള്‍ക്കെതിരെ ലൈവ് വീഡിയോയിലൂടെ ആഞ്ഞടിച്ച വ്യാപാരി നൗഷാദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വിറ്റതിന് തനിക്കെതിരെ പൊലീസില്‍ പരാതി നല്കിയ വ്യാപാരികള്‍ക്കെതിരെ നൗഷാദ് പ്രതിഷേധിച്ചിരുന്നു. സാധനങ്ങള്‍ വിറ്റ് വന്‍ലാഭം ഉണ്ടാക്കേണ്ടെന്നും ജീവിക്കാനുള്ള ലാഭം മാത്രം മതിയെന്നും നൗഷാദ് പറഞ്ഞു.തന്റെ കച്ചവടത്തില്‍ കൊള്ളലാഭം വേണ്ടെന്നും അതിന് താത്പര്യമില്ലെന്നും അറിയിച്ചുള്ള നൗഷാദിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരിക്കുകയാണ്.
തിരുനെല്‍വേലിയില്‍ വെച്ചായിരുന്നു നൗഷാദിന് അപകടം ഉണ്ടായത്.ഓണംബക്രീദ് കാലത്ത് ജനങ്ങളെ പിഴിഞ്ഞ് പച്ചക്കറി വില്‍പ്പന നടത്തുന്നവരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി നൗഷാദ് ഫേസ്ബുക്ക് വീഡിയോ പുറത്തുവിട്ടത് കഴിഞ്ഞ മാസം പന്ത്രണ്ടിനായിരുന്നു.ഇതിനിടെ നൗഷാദിന്റേത് അപകടമരണമെന്ന് തമിഴ്നാട് പൊലീസിന്റെ സ്ഥിരീകരണം.വാഹനമോടിച്ചിരുന്ന നൗഷാദ് ഉറങ്ങിപ്പോവുകയും നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നില്‍ ഇടിച്ച് കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നൗഷാദിന്റേയും സുഹൃത്തിന്റേയും മൃതശരീരങ്ങള്‍ ഇപ്പോഴും തിരുന്നല്‍വേലിയിലെ ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. അതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംസ്കാര ചടങ്ങുകളെകുറിച്ചും മറ്റും ഇതിന് ശേഷം മാത്രമേ ബന്ധുക്കള്‍ തീരുമാനമെടുക്കൂ. ഹസീനയാണ് നൗഷാദിന്റെ ഭാര്യ രണ്ട് പെണ് മക്കളാണ് നൗഷാദിന അന്‍സ, ഹന്ന.
നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരൂഹതകളുണ്ടോ എന്ന ചോദ്യത്തിന് കായംകുളം പൊലീസില്‍ നിന്ന് ലഭിച്ച മറുപടി ഇല്ല എന്നായിരുന്നു. മുന്‍പ് പല പ്രശ്നങ്ങളും നിലനിന്നിരുന്നെങ്കിലും ഇത് ശരിക്കും അപകട മരണമാണെന്ന വിലയിരുത്തലാണ് കായംകുളം പൊലീസിനുള്ളത്. നൗഷാദിന്റെയും സുഹൃത്തിന്റേയും മൃതശരീരങ്ങള്‍ ഏറ്റ് വാങ്ങുന്നതിനായി ബന്ധുക്കള്‍ തിരുനല്‍വേലിയിലേക്ക് പോയിട്ടുണ്ട്.എല്ലാ അര്‍ത്ഥത്തിലും മനുഷ്യസ്നേഹിയായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെയാണ് ഈ വിടവാങ്ങല്‍ മനുഷ്യസ്നേഹികള്‍ക്ക് മൊത്തം വേദനയാകുന്നതും.
Post Your Comments