NewsInternationalGulf

ഒരു ലക്ഷത്തിലേറെ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക്; സമീപ കാലത്തെ ഏറ്റവും വലിയ കുടിയിറക്കിനുള്ള നടപടികള്‍ പൂര്‍ത്തിയായി

 

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നും വിദേശികളുടെ ഏറ്റവും വലിയ തിരിച്ചു വരവ് ഉണ്ടായേക്കാം എന്ന് റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയില്‍ മുന്നില്‍ രണ്ടു ഭാഗം വരുന്ന പ്രവാസികളില്‍ ഇവിടെ പണിചെയ്യുന്ന മലയാളികളുടെ ഒരു ലക്ഷത്തിലേറെ കുടുംബാംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയ്ക്കും.കുവൈറ്റിലെ വിദേശികളുടെ ആധിക്യം ഗണ്യമായി വെട്ടിക്കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ആഭ്യന്തരമന്ത്രി ഷെയിഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍സാബ വ്യക്തമാക്കി.ഫാമിലി വിസ ലഭിയ്ക്കുന്നതിന് വേണ്ട വരുമാന പരിധി കുവൈറ്റ് ഇരട്ടിയോളമാക്കി വര്‍ധിപ്പിച്ചതോടെയാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്.

കുവൈറ്റില്‍ കുടുംബമായി താമസിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ നടപടി. 250 കുവൈറ്റ് ദിനാറായിരുന്ന പ്രവാസികള്‍ക്ക് കുടുംബ വിസ കുറഞ്ഞ വേതനം 450 ദിനാറായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 450 കുവൈത്ത് ദിനാര്‍ എങ്കിലും മാസ ശമ്പളമുള്ളവര്‍ക്കെ ഇനിമുതല്‍ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്ത് കൂടെ താമസിപ്പിയ്ക്കാന്‍ കഴിയൂ.നിലവില്‍ ഫാമിലി വിസയിലുള്ളവരും ഈ നിയമത്തിന്റെ പരിധിയില്‍ വരും എന്നതാണ് കടുത്ത പ്രതിസന്ധിയ്ക്ക് കാരണമായി തീര്‍ന്നത്.

കുവൈറ്റിന്റെ സമീപകാല ചരിത്രത്തില്‍ വിദേശികളുടെ ഏറ്റവും വലിയ കുടിയിറക്കിനുള്ള നടപടികള്‍ പൂര്‍ത്തിയായി.കുടുംബാംഗങ്ങളേയോ ആശ്രിതരേയോ ഒപ്പം താമസിപ്പിക്കണമെങ്കില്‍ കുവൈറ്റില്‍ പണിയെടുക്കുന്നവരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷമോ അതിലധികമോ രൂപയായിരിക്കണം. നിലവില്‍ 56,000 രൂപയാണ് ഈ ശമ്പളപരിധി.വേതനപരിധി ഉയര്‍ത്തുന്നതോടെ ഒരു ലക്ഷത്തിലേറെ മലയാളി കുടുംബാംഗങ്ങള്‍ക്ക് നാട്ടിലേക്ക് വരേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button