തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ ഇറക്കാനുള്ള ശ്രമത്തിനുപിന്നില്‍ കെ ബാബുവും കെഎം മാണിയുമാണെന്ന് വിഎസ് അച്യുതാനന്ദന്‍. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്.
ജേക്കബ് തോമസിനെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാനാണ് ചിലരുടെ ശ്രമം. ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തനിക്കെതിരെ നീങ്ങുന്നുവെന്ന് ജോക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വാദം ശരിയാണെന്ന് വിഎസ് പറയുന്നു. ചിലര്‍ അദ്ദേഹത്തെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ല.
ജേക്കബ് തോമസ് സ്ഥാനത്തുനിന്ന് മാറണമെന്നത് കെ.എം.മാണിയെയും കെ.ബാബുവിനെയും പോലുള്ളവരുടെ ആവശ്യമാണെന്നും വിഎസ് ആരോപിക്കുന്നു.
Post Your Comments