വിരുതനഗര്‍ : ശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടക്കനിര്‍മാണ ശാലയില്‍ നിന്നും ലോറിയിലേക്ക് പടക്കങ്ങള്‍ കയറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ സ്‌ഫോടന ശബ്ദത്തോടെ നിര്‍മാണശാലയില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Post Your Comments