ന്യൂഡല്‍ഹി: ദേശീയ കബഡി താരത്തിന്റെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പ്രോ കബഡി ലീഗില്‍ ബെംഗളൂരു ബുള്‍സിന്റെ താരമായ രോഹിത് ചില്ലാറിന്റെ ഭാര്യ ലളിത(27) യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ വീട്ടിലാണ് സംഭവം നടന്നത്. പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
മരിക്കുന്നതിന് മുമ്പ് യുവതി ചിത്രീകരിച്ച രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയും പോലീസിന് ലഭിച്ചു. വിവാഹമോചനത്തിനായി രോഹിത് തന്നെ പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയാല്‍ സന്തോഷം ലഭിക്കുമെന്നും രോഹിത് പറഞ്ഞുവത്രേ. ലളിത വീഡിയോയിലൂടെ പറയുന്നതിങ്ങനെ. മാനസികമായി തളര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി പറയുന്നുണ്ട്.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരിലും തന്നെ നിരന്തരം പീഡിപ്പിച്ചതായി യുവതി പറയുന്നു. യുവതി മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ്
ആത്മഹത്യാ കുറിപ്പില്‍ നിന്നും വിഡിയോയില്‍ നിന്നും മനസ്സിലാകുന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് നാവിക സേനാ ഓഫീസര്‍ കൂടിയായ രോഹിതിനെ ലളിത വിവാഹം കഴിക്കുന്നത്. ലളിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രോഹിതിനെ ചോദ്യം ചെയ്യും.
Post Your Comments