
ഗ്വാളിയോര്‍ : പ്രേതങ്ങള്‍ ശല്യപ്പെടുത്തുന്നുവെന്ന വിചിത്ര പരാതിയുമായി വീട്ടമ്മ പോലീസിനെ സമീപിച്ചു. ഗ്വാളിയോറിലെ ഗെയിന്ദേവാലി സദക് സ്വദേശിനിയായ മമതയാണ് പരാതിയുമായി എത്തിയത്. പ്രേതങ്ങള്‍ മൊബൈലില്‍ സംസാരിക്കുന്നുവെന്നും ടെലിവിഷന്‍ താരങ്ങള്‍ സ്ക്രീനില്‍ നിന്നിറങ്ങി വീട്ടില്‍ വന്ന് പ്രേതങ്ങളായി ശല്യപ്പെടുത്തുന്നുവെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
തന്റെ അയല്‍ക്കാരായ ചന്ദ്രവതിയും വീരുവും ഗൗതമും ദുര്‍മന്ത്രവാദവും ആഭിചാരവും നടത്തുന്നുണ്ടെന്നും ഭൂതങ്ങളെ അയച്ച് തന്റെ സ്വത്ത് തട്ടിയെടുക്കാനാണ് അവരുടെ ശ്രമമെന്നുമാണ് മമതയുടെ വാദം. വീടിനുള്ളില്‍ നിന്ന് ഭയപ്പെടുത്ത ശബ്ദം അടിക്കടിയുണ്ടാകുന്നു. തന്റെ മുറിയ്ക്കുള്ളില്‍ നിന്ന് പ്രേതബാധ വിട്ടൊഴിയുന്നില്ല. വീട്ടിലെത്തിയ ചില പ്രേതങ്ങള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു. ടെലിവിഷന്‍ താരങ്ങളും പ്രേതങ്ങളായി വീട്ടില്‍ കടന്നുവരുന്നുമെന്നുമാണ് മമത പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പരാതി സ്വീകരിച്ച് അന്വേഷണം നടത്താമെന്ന് ഡി.വൈ.എസ്.പി ആലം ഖാന് യുവതിക്ക് ഉറപ്പ് നല്കി.
Post Your Comments