Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsInternational

12 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത് 35 കാരനായ “ഭർത്താവ്” !! ഞെട്ടലോടെ ആശുപത്രി അധികൃതർ

 

ഷുസൗ ; സംഭവം നടന്നത് ചൈനയിൽ. 12 വയസ്സുകാരിയായ ഗര്ഭിണിയെയും കൊണ്ട് ഭർത്താവാണെന്നവകാശപ്പെട്ട് 35 കാരനും കൂടെ അമ്മായി അമ്മ എന്നവകാശപ്പെട്ട് ഒരു സ്ത്രീയുമാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരോട് പറഞ്ഞത് പെൺകുട്ടിക്ക് 20 വയസ്സുണ്ടെന്നാണ്. പക്ഷെ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാരും മറ്റും പെൺകുട്ടി 12 വയസ്സ് കഴിഞ്ഞിട്ടില്ലാത്ത ചെറിയ കുട്ടിയാണെന്ന് ഞെട്ടലോടെ മനസ്സിലാക്കി.

കാഴ്ചക്കാർക്ക് പോലും വിഷമവും നൊമ്പരവും ഞെട്ടലുമാണ് പെൺകുട്ടിയുടെ വീർത്ത വയറു കണ്ടവർക്ക്‌ ഉണ്ടായത്. ആശുപത്രി അധികൃതരുടെ പരാതിപ്രകാരം പോലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മേജർ ജനറൽ ഹോ സൈ ടൈൻ പറയുന്നത്, തെക്കൻ വിയറ്റ് നാമിൽ നിന്ന് ചെറിയ പെൺകുട്ടികളെ വിലക്ക് വാങ്ങി വധുവാക്കുന്ന രീതി ചില ചൈനീസ് പുരുഷന്മാർ പിന്തുടരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ്. ഇത്തരത്തിൽ പെൺകുട്ടിയെ അഞ്ചോ ആറോ വയസുള്ളപ്പോൾ വിലയ്ക്ക് വാങ്ങി നിർബന്ധപൂർവം പിന്നീട് ഭാര്യ ആകിയതാവാമെന്നും ഇതിന്മേൽ അന്വേഷണം നടത്തുന്നു എന്നുമാണ്.

കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായി മാധ്യമങ്ങളിലും പത്രങ്ങളിലും മറ്റെല്ലാ സ്ഥലങ്ങളിലും അന്വേഷണത്തിന് ഏർപ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്ന 35 കാരനെ പോലീസ് അറസ്റ് ചെയ്തു. ‘ഞാൻ ഇവിടെ എന്റെ ഭാര്യയെ പരിശോധിക്കാനാണ് കൊണ്ടുവന്നത് ; നിങ്ങൾ ആ ജോലി മാത്രം നോക്കിയാൽ മതിയെന്നാണ് അയാൾ ആശുപത്രി അധികൃതരോട് തട്ടിക്കയറിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

This article originally appeared on The Sun.

shortlink

Related Articles

Post Your Comments

Related Articles


Back to top button