India

പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്നു; എംബിബിഎസ് വിദ്യാര്‍ത്ഥി കനാലില്‍ ചാടി ജീവനൊടുക്കി

ഗാന്ധിനഗര്‍: പരീക്ഷാ പേടി ഇന്നും വിദ്യാര്‍ത്ഥികളുടെ ജീവനെടുക്കുകയാണ്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍, ഒരു വിഷയത്തില്‍ തോറ്റാല്‍ എല്ലാത്തിനും ആത്മഹത്യ തന്നെ. ഇത്തരം അവസ്ഥകളില്‍ നിന്നും രാജ്യം ഇന്നും മുക്തമായിട്ടില്ല. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയെ തുടര്‍ന്ന് എംബിബിഎസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

ഗാന്ധിനഗര്‍ സ്വദേശി പാര്‍ത്ഥ് പ്രജാപതിയാണ് (21) ജീവനൊടുക്കിയത്. കനാലില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രജാപതി. എം.ഡിയ്ക്ക് ചേരാനുള്ള മാര്‍ക്ക് കിട്ടില്ലെന്ന പേടിയാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്. ലൈബ്രറിയിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് പ്രജാപതി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.

രാത്രിയായിട്ടും കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. തിരച്ചിലിനൊടുവില്‍ കനാലിന് സമീപത്തുനിന്ന് ബൈക്ക് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ കനാലില്‍ നിന്നും മൃതദേഹം കണ്ടെത്തി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് പ്രജാപതിയുടേത്. പ്ലസ് ടുവിന് നല്ല മാര്‍ക്ക് ലഭിച്ചപ്പോള്‍ എംബിബിഎസിന് ചേരണം എന്ന ആഗ്രഹം പിതാവ് സാധിച്ച് കൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button