ഭുവനേശ്വര്‍ : ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്‍സ്റ്റിട്ട്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സിസ് ആന്‍ഡ് എസ്‍യുഎം ഹോസ്പിറ്റലിലാണ് തീപിടിത്തം. ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.തീപ്പിടുത്തമുണ്ടായ സമയത്ത് ഏകദേശം 30 രോഗികള്‍ ഡയാലിസിസ് വാര്‍ഡിലുണ്ടായിരുന്നു.
പരിക്കേറ്റവരെ എ.എം.ആര്‍.ഐ. ആസ്പത്രി, കാപിറ്റല്‍ ആസ്പത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. തീപ്പിടുത്തമുണ്ടായ ഉടന്‍ രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഏഴ് അഗ്നിശമന സേനാ യൂണിറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പുകശ്വസിച്ചാണ് കൂടുതല്‍ ആളുകളും മരിച്ചത്.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടല്‍ രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസാരിച്ചെന്നും ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും പ്രധാനമന്ത്രി അറിയിച്ചു.പരിക്കേറ്റവരെ ഡല്‍ഹി എയിംസ് ആസ്പത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ അദ്ദേഹം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയോട് നിര്‍ദേശിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപവത്ക്കരിച്ചതായി ഒഡീഷ ആരോഗ്യ സെക്രട്ടറി ആരതി അഹൂജ അറിയിച്ചു.
2011 ല്‍ കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആസ്പത്രിയില്‍ ഇതേരീതിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് മലയാളി നഴ്സുമാരടക്കം 85 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments