India

സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി : വ്യാജ ബിരുദ ആരോപണം സംബന്ധിച്ച കേസില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തി എന്ന ഹര്‍ജിയിലാണ് കോടതി നടപടി. വ്യത്യസ്ത തിരഞ്ഞെടുപ്പുകളില്‍ സമൃതി ഇറാനി വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതയാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഫ്രീലാന്‍സ് എഴുത്തുകാരന്‍ അഹമ്മദ് ഖാന്‍ ഹര്‍ജി നല്‍കിയിരുന്നത്.

2004 ഏപ്രിലില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ കോഴ്‌സ് പൂര്‍ത്തിയാക്കി എന്നായിരുന്നു. എന്നാല്‍ 2011 ജൂലൈ 11നു ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെ ഉയര്‍ന്ന യോഗ്യതയായി സ്മൃതി ഇറാനി കാണിച്ചിട്ടുള്ളത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നു വിദൂര വിദ്യാഭ്യാസം വഴി ബികോം ബിരുദം പൂര്‍ത്തിയാക്കി എന്നാണ്. 2014 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബികോം പൂര്‍ത്തിയാക്കി എന്നാണ് നല്‍കിയത്. ഡല്‍ഹി സര്‍വകലാശാലയിലെ ഒറിജിനല്‍ രേഖകളുടെ അഭാവവും പരാതിക്ക് പതിനൊന്ന് വര്‍ഷത്തെ കാലതാമസവും വന്നതാണ് ഹര്‍ജി തള്ളുന്നതിനുള്ള കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. കേന്ദ്ര മന്ത്രിയായ സമൃതി ഇറാനിയെ ശല്യം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഈ ഹര്‍ജിയെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button