ബെംഗളൂരു : കര്‍ണാടകയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ ജീവനൊടുക്കി മാലൂര്‍ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര(40) ആണ് പോലീസ് സ്‌റ്റേഷനുള്ളില്‍ ജീവനൊടുക്കിയത്. സ്‌റ്റേഷനുള്ളില്‍ സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പട്രോളിംഗ് ഡ്യൂട്ടിയില്‍ രാഘവേന്ദ്ര ഉണ്ടായിരുന്നു. 10.30 ന് പുറത്തേക്ക് പോയ രാഘവേന്ദ്ര രണ്ട് മണിയോടെ സ്‌റ്റേഷനിലേക്ക് തിരിച്ചെത്തുകയായിരുന്നു. തിരിച്ചെത്തി അര മണിക്കൂറിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. ആത്മഹത്യക്കുള്ള കാരണം ഇതുവരെ വ്യക്തമല്ല. അടുത്തിടെ കര്‍ണ്ണാടകയില്‍ രണ്ട് ഡിവൈഎസ്പിമാര്‍ ആത്മഹത്യ ചെയ്തിരുന്നു.
Post Your Comments