KeralaIndiaNewsInternational

തീവ്രവാദത്തിനെതിരായ പാകിസ്ഥാന്റെ ത്യാഗം ലോകം തിരിച്ചറിയണം; മോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച്‌ ചൈന

ബീജിങ് : ബ്രിക്സ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച്‌ ചൈന. ഭീകരവാദത്തിന്‍റെ മാതൃത്വം പാക്കിസ്ഥാനാണെന്ന് കഴിഞ്ഞ ദിവസം മോദി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് ചൈന വ്യക്തമാക്കി.

പാക്കിസ്ഥാന്‍റെ മഹത്തായ ത്യാഗത്തെ ലോകരാജ്യങ്ങള്‍ അറിയണമെന്നും ചൈന പറഞ്ഞു. പാക്കിസ്ഥാനെതതിരായ മോദിയുടെ വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ ചൈനീസ് പ്രതിരോധ വക്താവ് ഹുവ ചുന്‍യിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയും പാക്കിസ്ഥാനും ഭീകരവാദത്തിന്‍റെ ഇരകളാണ്.

തീവ്രവാദത്തിനെതിരായ പാക്കിസ്ഥാന്‍റെ ത്യാഗത്തെ ലോകം തിരിച്ചറിയണം- അവര്‍ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയും ചൈനയുടെ അടുത്ത അയല്‍ക്കാരാണ്. ഇരുരാജ്യങ്ങള്‍ക്കും സമാധാന ശ്രമങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്- അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button