ന്യൂഡല്‍ഹി : പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിക്കാതെ ചൈന. ഉറിയിലെ ഭീകരാക്രമണത്തിന്‍റെ പേരില്‍ ലോക രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനായി ഇന്ത്യയും പാക്കിസ്ഥാനും മത്സരിക്കുന്നതിനിടെ പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ നിലപാട്.ഇന്ത്യക്കെതിരെ നിലപാടുകള്‍ക്ക് പാക്കിസ്ഥാന് എന്നും പിന്തുണയുമായെത്തുന്ന ചൈന ഇത്തവണ വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ഉറിയിലെ ഭീകരാക്രമണ വിഷയത്തില്‍ പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിക്കാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല.പാക്കിസ്ഥാന് ചൈന പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തെന്ന മാധ്യമ വാര്‍ത്തകള്‍ ചൈനീസ് സര്‍ക്കാര്‍ നിഷേധിച്ചതോടെയാണ് പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുന്നത്.ചൈനീസ് വിദേശകാര്യ വക്താവാണ് പാക്കിസ്ഥാന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments