ബെയ്ജിങ്: ഭീകരതയ്ക്കെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുമെന്ന് ചൈന.പാക്ക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ യുഎസും ഇന്ത്യയും അഫ്ഗാനിസ്ഥാനും പാക്ക് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നിനിടെയാണ് ഇതേ വിഷയത്തില്‍ ചര്‍ച്ച നടത്താനുള്ള ചൈനയുടെ നീക്കം.
ഇതിനായി വിദേശകാര്യ സഹമന്ത്രി ചെങ് ഗുവോപിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തെ ഉടന്‍ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് അറിയിച്ചു.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കിയതിനു പിന്നില്‍ ചൈനയ്ക്കും പങ്കുണ്ടെന്ന പ്രചാരണം വിദേശകാര്യ വക്താവ് നിഷേധിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ശ്ലാഘനീയമാണെന്നും ചൈനീസ് വക്താവ് ചൂണ്ടിക്കാട്ടി.
Post Your Comments