തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ തന്റെ പങ്ക് തെളിയിക്കാന്‍ വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജന് നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിച്ചുകൊള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടിലടച്ച തത്തയുടെ പേരിലും വന്‍ അഴമതി നടക്കുന്നുണ്ടെന്നും വിജിലന്‍സിനെ പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വിജിലന്‍സ് ഡയറക്ടര്‍ക്ക് തലയില്‍ മുണ്ടിട്ട് കാണേണ്ട ആവശ്യമെന്താണെന്ന് ചെന്നിത്തല ചോദിച്ചു.
തത്തയുടെ കാല് തല്ലിയൊടിച്ച് ചിറക് മുറിച്ച് കളിക്കുന്ന പരിപാടി ഞങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചുവപ്പ് കാര്‍ഡും മഞ്ഞ കാര്‍ഡും പ്രതിപക്ഷത്തിനു മാത്രമാണോ, ഭരണപക്ഷത്തിനില്ലേയെന്നും അദ്ദേഹം ചോദിച്ചു. അതുപോലെ നിയമനവിവാദവുമായി ബന്ധപ്പെട്ട് ഒ. രാജഗോപാലിന്റെ മൗനം അര്ത്ഥഗര്ഭമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
Post Your Comments