NewsInternational

പ്രതിയെ കീഴ്പ്പെടുത്തനിറങ്ങി ജഡ്ജി : കോടതി മുറിയിലെ വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക് സിറ്റി: ശിക്ഷ വിധിക്കേണ്ട ജഡ്ജി തന്നെ പ്രതിയെ കീഴ്‌പ്പെടുത്താനിറങ്ങുന്ന ഒരു രംഗമാണ് അമേരിക്കയിലെ മിഷിഗണിലെ കോടതിയില്‍ ഉണ്ടായത്. കോടതി മുറിയിലെ സിസിടിവിയില്‍ പതിഞ്ഞ രംഗങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലും നവമാധ്യമങ്ങളിലും വൈറലാണ്.

കഥയിലെ താരം ജാക്‌സണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയിലെ ജോണ്‍ മക്‌ബൈന്‍ എന്ന ജഡ്ജിയാണ്. ഇദ്ദേഹത്തോട് നിര്‍ത്താതെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രതിയെ വിലങ്ങുവയ്ക്കാന്‍ കോടതിയിലുണ്ടായിരുന്ന പോലീസുകാരനു പോലും കഴിയാതായപ്പോഴാണ് ജോണ്‍ നേരിട്ട് ഇടപെട്ടത്.
കോടതി ഫെയ്‌സ്ബുക്കിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്ന യുവതിയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. ഇഷ്ടമല്ലെങ്കില്‍ യുവതിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ ജഡ്ജിയോട് നിങ്ങള്‍ തമ്മില്‍ ഭയങ്കര കൂട്ടാണല്ലേ എന്ന് പരിഹസിച്ച് ചോദിച്ച പ്രതി,സമീപമിരുന്ന യുവതി പറഞ്ഞാല്‍ മാത്രമേ താന്‍ വിട്ടു പോകുകയുള്ളു എന്ന് വ്യക്തമാക്കി. കൂടാതെ യുവതിയോട് ഇയാള്‍ ദേഷ്യപ്പെടുകയും ചെയ്തു.

അപ്പോഴാണ് പ്രതിയെ വിലങ്ങ് വയ്ക്കാന്‍ പോലീസുകാരന്‍ ശ്രമിച്ചത്. പോലീസുകാരനോടും ഇയാള്‍ ബലം പിടിച്ചപ്പോഴാണ് ജഡ്ജി തന്റെ ഇരിപ്പിടത്തില്‍ നിന്ന് ഇറങ്ങി വന്ന് പ്രതിയെ കീഴ്‌പ്പെടുത്താന്‍ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button