India

വാത്മീകിയും രാമനും കൃഷ്ണനും മാംസങ്ങള്‍ ഭക്ഷിക്കുന്നവരായിരുന്നു: മാധവ് രാജ്

ബെംഗളൂരു: ഹിന്ദുപുരാണങ്ങളെയും ദൈവങ്ങളെയുംക്കുറിച്ച് കര്‍ണാടക മന്ത്രി പ്രമോദ് മാധവ് രാജ് പറയുന്നതിങ്ങനെ.. ശ്രീരാമനും ശ്രീകൃഷ്ണനും മാംസഭുക്കുകളായിരുന്നുവെന്നാണ് മാധവ് രാജിന്റെ പരാമര്‍ശം. രാമായണം രചിച്ച വാത്മീകി മാംസങ്ങള്‍ ഭംക്ഷിക്കുന്ന വേട വിഭാഗത്തില്‍ പെട്ട വ്യക്തിയാണ്.

അതുപോലെയായിരുന്നു രാമനും കൃഷ്ണനും. ഉടുപ്പിയില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വാത്മീകി ദിനാചരണം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. താന്‍ പറഞ്ഞ കാര്യത്തോട് അഭിപ്രായവ്യത്യാസമുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇതു പറയാന്‍ കാരണം, ജാതിയും കുലവുമാണ് സാമൂഹികപരമായ ഉന്നതിയുടെ കാരണമെന്ന വിശ്വാസം ശരിയല്ല എന്നതാണ്. അവിവാഹിതയായ അമ്മക്ക് ജനിച്ച മുക്കുവ വംശജനായ വ്യാസനാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. ഇത്തരത്തില്‍ പല ഉദാഹരങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. ചരിത്രം കണ്ണ് തുറന്ന് കാണാത്തവരാണ് ജാതിയുടെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും മാധവ് രാജ് വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button