NewsInternational

സിറിയ: ദബിക്കില്‍ ഐഎസ് വീണു

സിറിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയും, രാജ്യത്ത് നടമാടുന്ന അഭ്യന്തരയുദ്ധത്തില്‍ ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സുപ്രധാന താവളവുമായി വര്‍ത്തിച്ചിരുന്ന ദബിക്കില്‍ വിമതസഖ്യത്തിന് വിജയം. തുര്‍ക്കിയുടെ പിന്തുണയോടെ പോരാടുന്ന സുല്‍ത്താന്‍ മുറാദ് വിമതസഖ്യമാണ് ദബിക്കില്‍ ഐഎസിനെ വീഴ്ത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന അന്തിമപോരാട്ടത്തോടെ ഇവിടെ ഐഎസ് അടിയറവ് സമ്മതിക്കുകയായിരുന്നു. സുല്‍ത്താന്‍ മുറാദ് വിമതസഖ്യത്തിന്‍റെ തലവന്‍ അഹമ്മദ് ഒസ്മാന്‍ ആണ് ഈ വിവരം അറിയിച്ചത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും ഈ വാര്‍ത്ത ശരി വച്ചിട്ടുണ്ട്.

ദബിക്കിന്‍റെ അയല്‍ഗ്രാമമായ സോറന്‍റേയും നിയന്ത്രണം വിമതസഖ്യം ഏറ്റെടുത്തിട്ടുണ്ട്.

മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഐഎസിന്‍റെ പല കൊടിയ ക്രൂരതകളുടേയും വിളനിലമായിരുന്നു ദബിക്ക്. ദബിക്കില്‍ നിന്ന്‍ ഐഎസിനെ പുറത്താക്കാന്‍ കഴിഞ്ഞത് വിമതസഖ്യത്തിന്‍റെ നിര്‍ണ്ണായകനേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button